ഗ്രന്ഥശാലകള്‍ 9000 വൃക്ഷത്തൈകള്‍ നടും

കല്‍പ്പറ്റ:   പരിസ്ഥിതി ദിനത്തില്‍ ഗ്രന്ഥശാലകള്‍വഴി ജില്ലയില്‍ 9000 വൃക്ഷതൈകള്‍ നടും. മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം പിലാക്കാവ് പൊതുജന ഗ്രന്ഥാലയത്തില്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി എ വി മാത്യു നിര്‍വഹിക്കും. വൈത്തിരി താലൂക്ക്തല ഉദ്ഘാടനം ചേനംകൊല്ലി കെ ബി സി ടി ലൈബ്രറിയില്‍ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ എം നജീബും ബത്തേരി താലൂക്ക്തല ഉദ്ഘാടനം കുപ്പാടി യുവരശ്മി വായനശാലയില്‍ താലൂക്ക് കൌണ്‍സില്‍ സെക്രട്ടറി പി കെ സത്താറും നിര്‍വഹിക്കും.

പ്രാദേശികമായി ഗ്രന്ഥശാലകള്‍ വിവിധങ്ങളായ പരിപാടികളാണ് ഏറ്റെടുത്തിരിക്കുന്നത്. നെല്ലിമാളം ഉദയ ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ സമീപപ്രദേശത്തെ കാവുകള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയിടങ്ങളില്‍ 750 വൃക്ഷതൈകള്‍ നടും. നെടുമ്പാല അഞ്ജലി ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍ മുപ്പൈനാട് മുതല്‍ നെടുമ്പാലവരെ റോഡരികില്‍ വൃക്ഷതൈകള്‍ നടും. കല്‍പ്പറ്റ ജില്ലാ ലൈബ്രറിയില്‍ ജില്ലാ ലൈബ്രറി കൌണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍ വൃക്ഷതൈ നടും.

കല്‍പ്പറ്റ ശക്തി ഗ്രന്ഥശാലാ പ്രവര്‍ത്തകരുടെ വൃക്ഷ തൈനടല്‍ ഉദ്ഘാടനം ജില്ലാ പൊലീസ് സൂപ്രണ്ട് എന്‍എസ്എസ് സ്‌കൂള്‍ പരിസരത്ത് നിര്‍വഹിക്കും.  ലൈബ്രറി നേതൃസമിതി, ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍, ഗ്രന്ഥശാലകളിലെ കര്‍ഷകര്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മഴക്കുഴി നിര്‍മാണം, കിണര്‍ റീച്ചാര്‍ജിങ് പിറ്റ് നിര്‍മ്മാണം തുടങ്ങിയവ നടത്തും.

Leave a Reply

Your email address will not be published. Required fields are marked *