കെജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി; പോലീസുകാരന്‍ അറസ്റ്റില്‍

ന്യുഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പോലീസുകാരന്‍ അറസ്റ്റില്‍. പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് കോണ്‍സ്റ്റബിള്‍ ഭീഷണിപ്പെടുത്തിയത്. അമിതമായി മദ്യപിച്ച ശേഷമായിരുന്നു ഈ നടപടി. തന്റെ പേരും പദവിയും വ്യക്തമാക്കികൊണ്ടാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

മാളവ്യ നഗറില്‍ ഡ്യൂട്ടിയിലൂണ്ടായിരുന്ന വികാസ് കുമാര്‍ ആണ് പോലീസ് കസ്റ്റഡിയില്‍ ആയത്. ഇയാളെ ഇന്റലിജന്‍സ് ബ്യുറോയും സ്‌പെഷ്യല്‍ സെല്ലും പോലീസും ചോദ്യം ചെയ്തു. ഫോണ്‍വിളിച്ചതായി വികാസ് കുമാര്‍ സമ്മതിച്ചിട്ടുണ്ട്. റോഹിനി ജില്ലയിലെ കണ്‍ട്രോള്‍ റൂമില്‍ വിളിച്ചാണ് ഇയാള്‍ ഭീഷണിമുഴക്കിയത്.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം ഒഴിഞ്ഞുമാറാന്‍ ഇയാള്‍ ശ്രമം നടത്തിയിരുന്നു. തന്റെ ഫോണ്‍ വിളിക്കാനായി വാങ്ങിയ ഒരു അജ്ഞാതനാണ് ഭീഷണിമുഴക്കിയതെന്നാണ് ഇയാള്‍ പറഞ്ഞത്. ഭീഷണിയെ തുടര്‍ന്ന് കെജ്രിവാളിന്റെ വീടിന് ഏര്‍പ്പെടുത്തിയ സുരക്ഷ പോലീസ് ശക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *