ലക്ഷ്യം ന്യൂനപക്ഷം: കുമ്മനം

തിരുവനന്തപുരം : ന്യൂനപക്ഷങ്ങളെ പാര്‍ട്ടിയോട് പരമാവധി അടുപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സംസ്ഥാനത്ത് അവശേഷിക്കുന്ന മതസൗഹാര്‍ദം തകര്‍ക്കുകയാണ് ലീഗിന്റെ ശ്രമമെന്നും കുമ്മനം പറഞ്ഞു. എല്ലാ വിഭാഗക്കാരുമായും ഇടപഴകുകയും അവരുമായി ഐക്യമുണ്ടാക്കുകയും നാടിന്റെ കെട്ടുറപ്പിന് സഹായകമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.

കേരളത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ ബിജെപിയുടെ പങ്ക് എന്താണ്. അമിത് ഷാ പോയ ഏത് സ്ഥലത്താണ് വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുള്ളതെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കണം. അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ഇപ്പോഴുള്ള സൗഹൃദം കൂടി നഷ്‌പ്പെടുത്തരുതെന്നും കുമ്മനം മുന്നറിയിപ്പ് എന്ന തരത്തില്‍ പറഞ്ഞു.

കേരളത്തില്‍ വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് അമിത് ഷായുടെ സന്ദര്‍ശനമെന്ന് കഴിഞ്ഞ ദിവസം കെപിഎ മജീദ് ആരോപണം ഉന്നയിച്ചിരുന്നു. അമിത് ഷാ സന്ദര്‍ശിച്ചിടത്തെല്ലാം വര്‍ഗീയ കലാപമുണ്ടായിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനുള്ള അമിത് ഷായുടെ തന്ത്രം കേരളത്തില്‍ വിലപ്പോകില്ലെന്നും മജീദ് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *