ന്യൂഡല്‍ഹി: എന്‍ഡിടിവി മേധാവി പ്രണോയ് റോയ്ക്കും ഭാര്യ രാധികാ റോയ്ക്കെുമെതിരായി സിബിഐ കേസെടുത്ത സംഭവത്തെ ന്യായീകരിച്ച് കേന്ദ്രം. കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി.
അതേസമയം ആരെയും കേന്ദ്രം വേട്ടയാടില്ലെന്നും സിബിഐയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും മന്ത്രി പറഞ്ഞു. എന്‍ഡിടിവി സഹസ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍പേഴ്സണുമായ പ്രണായ് റോയിയുടെ വസതിയിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ഇന്നു പുലര്‍ച്ചെയാണ് ഡല്‍ഹി ഗ്രേറ്റര്‍ കൈലാഷിലെ വസതിയില്‍ റെയ്ഡ് നടത്തിയത്.
ഐസിഐസിഐ ബാങ്കില്‍ നിന്ന് 396 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്തതിനും വിദേശപണമിടപാട് ചട്ടലംഘനം നടത്തിയതിനെ തുടര്‍ന്നുമാണ് റെയ്ഡ്. പ്രണോയ് റോയ്, ഭാര്യ രാധിക റോയ് എന്നിവര്‍ക്കെതിരെ സിബിഐ കേസും രജിസ്റ്റര്‍ ചെയ്തു.
