മഞ്ചേരി: സ്കൂളിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെ വിദ്യാര്‍ത്ഥിനി വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. മലപ്പുറം കൂട്ടിലങ്ങാടി കക്കാട് പള്ളിപ്പുറത്ത് മുഹമ്മദാലി- മുംതാസ് ദമ്പതികളുടെ മകള്‍ റിന്ഷാബി (12) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് സംഭവം. മലപ്പുറം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. നബീല്‍, മുന്‍ഷിഫ് എന്നിവരാണ് മരിച്ച റിന്ഷാബിയുടെ സഹോദരങ്ങള്‍.
