സ്‌നേഹോപഹാരം നല്‍കി

മലപ്പുറം:  ഡല്‍ഹിയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍      വെളളി മെഡല്‍ ജേതാവായ ചേലമ്പ്ര സി.എച്ച്.സിയിലെ ജെ.എച്ച്.ഐ ഇ. വി സലീഷിന് ആരോഗ്യവകുപ്പിന്റെയും ആരോഗ്യകേരളം മലപ്പുറത്തിന്റെയും സ്‌നേഹോപഹാരം നല്‍കി.

 

മഹേന്ദ്രപുരി കോണ്‍ഫറന്‍സ് ഹാളില്‍  നടന്ന ഡി.എം.ഒ കോണ്‍ഫറന്‍സില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ സക്കീന  ഉപഹാരം നല്‍കി. ഹങ്കറിയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഇ.വി സലീഷിന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എ ഷിബുലാല്‍ വിജയം ആശംസിച്ചു.

 

കൊണ്ടോട്ടി ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. സി സുരേഷ് ബാബു, ചേലേമ്പ്ര സി.എച്ച.്‌സി മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *