തിരുവനന്തപുരം: തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്ത്തകന് ഫസലിന്റെ കൊലപാതകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ആര്.എസ്.എസ് പ്രവര്ത്തകന് രംഗത്തെത്തിയതിന് പിന്നാലെ വിശദീകരണവുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ രംഗത്തെത്തി.
സി.ബി.ഐ അന്വേഷിക്കുന്ന ഒരു കേസില്‍ എന്തിനാണ് സംസ്ഥാന പൊലീസ് കൈകടത്തുന്നതെന്ന് കുമ്മനം ചോദിച്ചു. കേസുമായി ബന്ധപ്പെട്ട ഒരു പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സി.ബി.ഐക്ക് കൈമാറുകയായിരുന്നു വേണ്ടതെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത ചെമ്പ്ര സ്വദേശിയായ സുബീഷിന്റെ മൊഴി വിശ്വസനീയമല്ലെന്ന് സി.ബി.ഐ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അമിത് ഷായുടെ സന്ദര്‍ശനത്തിന് ശേഷം വളരെ അനുകൂലമായ സാഹചര്യം ഉണ്ടെന്ന് മനസിലായതിന് ശേഷം ജനങ്ങളുടെ ശ്രദ്ധ ബി.ജെ.പിക്ക് എതിരെ തിരിച്ച് വിടാനാണ് ഇപ്പോള്‍ സി.പി.എമ്മിന്റെ ശ്രമമെന്നും കുമ്മനം വ്യക്തമാക്കി.
