അസ്താന: പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി കൂടിക്കാഴ്ച്ച നടത്തി. കസാഖിസ്ഥാന്‍ തലസ്ഥാനമായ അസ്താനയില്‍ നടക്കുന്ന ഷാങ്ങ്ഹായി കോര്പറേഷന് ഉച്ചകോടിയ്ക്കിടെയാണ് കൂടിക്കാഴ്ച്ച നടത്തിയത്. എന്‍എസ്ജി അംഗത്വം, പാകിസ്താന് – ചൈന സാമ്പത്തിക ഇടനാഴി പോലുള്ള പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന അവസരത്തിലാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടത്തിയത്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും, വിവാദ വിഷയങ്ങളിലടക്കം ചര്‍ച്ചകളിലൂടെ സമവായം കാണുമെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മോദി ഷി ജിന്‍പിങ് കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ചൈനീസ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം അറിയിച്ചത്.മെയ് 29 ന് ചൈനയില്‍ വച്ച് നടന്ന വണ്‍ ബെല്‍റ്റ് വണ്‍ റോഡ് ഉച്ചകോടിയില്‍ ഇന്ത്യ പങ്കെടുത്തിരുന്നില്ല.
അതേസമയം വണ്‍ ബെല്‍റ്റ് വണ്‍ റോഡുമായി ബന്ധപ്പെട്ട് പാകിസ്താന് 50 ബില്ല്യണ്‍ ഡോളര്‍ നല്കിയതും, പാക് അധിനിവേശ കാശ്മീരിലൂടെ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതിലുമുള്ള അതൃപ്തി കൂടിക്കാഴ്ചയ്ക്കിടെ ഇന്ത്യ രേഖപ്പെടുത്തിയില്ല എന്നാണ് റിപ്പോര്‍ട്ട്.
