ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ കര്‍ഷകര്‍ ചെന്നൈയില്‍ നടത്തിയ ഹര്‍ത്താല്‍ പിന്‍വലിച്ചു. പ്രശ്‌നങ്ങള്‍ക്ക് രണ്ട് മാസത്തിനുള്ളില്‍ പരിഹാരം കാണാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്നാണ സമരം പിന്‍വലിച്ചത്.
നേരത്തെ ഡല്‍ഹിയില്‍ ആരംഭിച്ച സമരം ഏപ്രില്‍ 23 ന് കര്‍ഷകര്‍ അവസാനിപ്പിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കര്‍ഷകര്‍ സമരം വീണ്ടും തുടങ്ങിയിരുന്നു. കാര്‍ഷിക വായ്പകള്‍ എഴുതി തള്ളുക, വരള്‍ച്ചാ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിക്കുക, ജലസേചന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കുക എന്നിവയാണ് സമരക്കാരുടെ പ്രധാന ആവശ്യങ്ങള്‍.
കര്‍ഷകരുടെ ആവശ്യങ്ങള്‍ എത്രയും പെട്ടെന്ന് പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കി.
