ഷാന്‍ഗായി: വയറുവേദനയുമായി ആശുപത്രിയിലെത്തിയ 22 വയസ്സുകാരന്റെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് വന്‍കുടലിന്റെ 30 ഇഞ്ച്. കുടലിന്റെ വളര്‍ച്ച കാരണം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവാവ് മരുന്നുകള്‍ കഴിക്കാറുണ്ടായിരുന്നു. ഒടുവില്‍ ഷാന്‍ഗായിയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുകയായിരുന്നു.
നീക്കം ചെയ്ത കുടല്‍ കണ്ടാല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നുവെന്ന് ഡോക്ടര്‍ പറയുന്നു. കടുത്ത വേദനയോടെ ആശുപത്രിയില്‍ എത്തിയ യുവാവിനെ ടെസ്റ്റുകള്‍ക്ക് വിധേയനാക്കിയ ശേഷം ഓപ്പറേഷന്‍ തിയേറ്ററിലേക്ക് കൊണ്ടു പോവുകയായിരുന്നു. നീക്കം ചെയ്ത കുടലിന്റെ തൂക്കം 13 കിലോ വരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
