വിമര്‍ശനങ്ങളിലൂടെ വികസനത്തെ തടയാന്‍ കഴിയില്ല

കൊച്ചി:കൊച്ചി മെട്രോ സംബന്ധിച്ച് വിവാദം ഉയര്‍ത്തിയവര്‍ക്ക് നിരാശയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെട്രോക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് നീങ്ങിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി മെട്രോയുടെ ഉദ്ഘാടനം ആര് നിര്‍വ്വഹിക്കണമെന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് സംശയമുണ്ടായില്ലെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ ഒരുമിച്ച് നില്‍ക്കണമെന്നും മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.

വിമര്‍ശനങ്ങളിലൂടെ വികസനത്തെ തടയാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി ചടങ്ങില്‍ വ്യക്തമാക്കി. വികസനത്തിന്റെ പേരില്‍ പ്രകൃതിക്ക് കോട്ടം വരാതിരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *