കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടനം :ഉമ്മന്‍ ചാണ്ടിക്കും പറയാനുണ്ട് ചിലത്

കോട്ടയം: കൊച്ചി മെട്രോ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ക്ഷണം ലഭിക്കാത്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പദ്ധതിയുടെ തുടക്കം മുതല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഓരോ വികസന പദ്ധതികളും എണ്ണിപ്പറഞ്ഞ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടു. ഇടുക്കി അണക്കെട്ടിനും നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം ആദ്യമായി ഒരു വന്‍കിട പദ്ധതി കേരളത്തില്‍ യഥാര്‍ത്ഥ്യമാകുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറയുന്നൂ.

മെട്രോയ്ക്കു വേണ്ടി പ്രയത്‌നിച്ച മുന്‍ ജില്ലാ കലക്ടര്‍മാരെയും മുന്‍മന്ത്രിമാരേയും എം.പിമാരേയും എം.എല്‍.എമാരേയും മറ്റ് ജനപ്രതിനികളുടെയും സഹകരണത്തെ പ്രശംസിച്ചും തൊഴിലാളികള്‍ക്കും കൊച്ചി നിവാസികള്‍ക്ക് നന്ദി പറഞ്ഞുവെന്നുമാണ് ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *