തിരുവനന്തപുരം: പദവിയില്‍ വ്യക്തത തേടി സര്‍ക്കാരിന് വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസ് കത്ത് നല്കി. താന്‍ ഏത് പദവിയിലാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നാണ് കത്തിലെ ആവശ്യം. വിജിലന്‍സ് ഡയറ്കടര്‍ സ്ഥാനത്തുനിന്ന് മാറ്റിയെന്നതിന് ഇതുവരെ തനിക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്ന് വരെയാണ് ജേക്കബ് തോമസ് അവധിക്ക് അപേക്ഷ സമര്‍പിച്ചിരുന്നത്.
ആദ്യം ഒരുമാസത്തെ അവധിക്ക് അപേക്ഷിച്ചിരുന്ന ജേക്കബ് തോമസ്, പിന്നീട് അവധി നീട്ടിയെടുക്കുകയായിരുന്നു.
