രാഷ്ട്രപതി സ്ഥാനാര്‍ഥി: പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് സുഷമ

ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെക്കുറിച്ച് പ്രചരിക്കുന്നത് അഭ്യൂഹങ്ങളെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ സുഷമ സ്വരാജിനു പിന്തുണയേറുന്നു എന്നതരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുഷമ.

താന്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാണെന്നു പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം അഭ്യൂഹങ്ങളാണ്. താന്‍ വിദേശകാര്യമന്ത്രിയാണ്. താന്നോട് അന്താരാഷ്ട്രകാര്യങ്ങളെ കുറിച്ചു ചോദിക്കണം. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിച്ച് മാധ്യമങ്ങള്‍ സുഷമയെ സമീപിച്ചപ്പോഴാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *