മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഒഴിവുകള്‍

മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഒ.പി. കൗണ്ടര്‍ സ്റ്റാഫ് തസ്തികയില്‍ ആര്‍.സ്.ബി.വൈ പദ്ധതിയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.  ഫാര്‍മസിസ്റ്റിന് ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് ഡിഗ്രി, പി.ജി.ഡി.സി.എയും ഒ.പി. കൗണ്ടര്‍ സ്റ്റാഫിന് പത്താം ക്ലാസ്, കംപ്യൂട്ടര്‍ പരിചയവുമാണ്  യോഗ്യതകള്‍. ഫാര്‍മസിസ്റ്റിന് പ്രതിമാസം 11620 രൂപയും ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് പ്രതിദിനം 400 രൂപയും ഒ.പി കൗണ്ടര്‍ സ്റ്റാഫിന് പ്രതിമാസം 8500 രൂപയും വേതനം ലഭിക്കും. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയ്ക്ക് ജൂണ്‍ 28ന് രാവിലെ 10 ന് താലൂക്ക് ആശുപത്രിയില്‍ എത്തണം. മലപ്പുറം നഗരസഭ പരിധിയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണ നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *