അവിഹിതമാരോപിച്ച് കൊല; ഭര്‍ത്താവ് ഭാര്യയെ കുത്തിയത് 35 തവണ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് കത്തികൊണ്ട് കുത്തിയത് 35 തവണ. വടക്കന്‍ ഡല്‍ഹിയിലെ ദില്‍ഷാദ് ഡാര്‍ഡണില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. ബിനോദ് ബിഷ്ടാണ് വിവാഹേതര ബന്ധം ആരോപിച്ച് ഭാര്യ രേഖയെ കൊലപ്പെടുത്തിയത്.

അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ച മകന്‍ വിനീതിന് പരിക്കേറ്റു. അച്ഛന്റെ ആക്രമണത്തില്‍ നിന്ന് അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുമ്‌ബോഴാണ് വിനീതിന് പരിക്കേറ്റത്. കൈക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ദമ്ബതികള്‍ തമ്മില്‍ കലഹം പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ അഞ്ചുമണിയോടെ ബിനോദ് വീട്ടില്‍ എത്തുമ്‌ബോള്‍ രേഖയും മൂത്തമകന്‍ വിനീതും മാത്രമായിരുന്നു വീട്ടില്‍. തുടര്‍ന്ന് ബിനോദും രേഖയും തമ്മില്‍ കലഹമുണ്ടായി. ഇതേ തുടര്‍ന്ന് ബിനോദ് രേഖയെ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗച്ച് കുത്തുകയായിരുന്നു. രേഖ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

സംഭവം നടക്കുന്നതിന് മുമ്ബ് തന്നെ സമീപത്ത് താമസിക്കുന്ന സഹോദരന്റെ ഫഌറ്റ് ബിനോദ് പുറത്തുനിന്ന് പൂട്ടിയിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബിനോദിനെതിരെ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും പോലീസ് കേസെടുത്തിട്ടുണ്ട്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *