നരേന്ദ്രമോദിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതം സിനിമയാകുന്നുന്നുവെന്ന വാര്‍ത്ത വന്നതിന് പിന്നാലെ നരേന്ദ്രമോദിയുടെ ജീവിതവും സിനിമയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ബോളിവുഡിലെ സൂപ്പര്‍ താരം അക്ഷയ്കുമാര്‍ നരേന്ദ്രമോദിയായി ചിത്രത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്ഷയ്കുമാറിനെ കൂടാതെ പരേഷ് അഗര്‍വാള്‍, അനുപം ഖേര്‍, വിക്ടര്‍ ബാനര്‍ജി എന്നിവരും ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ചിത്രത്തെ പറ്റി കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ജീവിതവും സിനിമയാകാന്‍ പോവുകയാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. സഞ്ജയ് ബാറുവിന്റെ വിവാദ പുസ്തകം ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദി മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് ആണ് സിനിമയാകുന്നത്. ചിത്രത്തില്‍ മന്‍മോഹന്‍ സിംഗായി ബോളിവുഡ് നടന്‍ അനുപം ഖേര്‍ ആയിരിക്കുമെന്നാണ് സൂചന. മന്‍മോഹന്‍ സിംഗിന്റെ മീഡിയ അഡ്വൈസറായിരുന്ന സഞ്ജയ് ബാറുവിന്റെ പുസ്തകം 2014 ഇലക്ഷന് മുന്‍പായിട്ടാണ് പ്രസിദ്ധീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *