ഗംഗേശാനന്ദ കേസിലെ പെണ്‍കുട്ടിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേരന്ദിയം മുറിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട പെണ്‍കുട്ടിക്ക് കോടതിയുടെ വിമര്‍ശനം. തിരുവനന്തപുരം പോക്‌സോ കോടതിയാണ് വിമര്‍ശനം ഉന്നയിച്ചത്.

അനാവശ്യ വിഷയങ്ങള്‍ ഉന്നയിച്ച് കോടതിയുടെ വിലപ്പെട്ട സമയം കളയരുത്. ഹര്‍ജിയുടെ നിയമസാധുത പോലും മനസ്സിലാക്കാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പോക്‌സോ കോടതിയിലാണ് പെണ്‍കുട്ടി ഹര്‍ജി നല്‍കിയിരുന്നത്. സിബിഐ അന്വേഷണത്തിന് ഉത്തരവിടാന്‍ പോക്‌സോ കോടതിക്ക് അധികാരമില്ലെന്നും നിയമപരമായ സാധുത ഇല്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *