കൈക്കൂലി വാങ്ങുന്നതിനിടെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസിറെ വിജിലന്‍സ് സംഘം അറസ്റ്റ്‌ചെയ്തു. ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് 50,000 രൂപ വാങ്ങുന്നതിനിടയിലാണ് പയ്യാവൂരിലെ വില്ലേജ് ഓഫീസര്‍ ചങ്ങളായി സ്വദേശി സൈദ് പിടിയിലായത്. കണ്ണൂര്‍ പൈസക്കരി സ്വദേശിയായ അജിത്കുമാറിനോടാണ് വില്ലേജ് ഓഫീസര്‍ 60,000 അപേക്ഷ തീര്‍പ്പാക്കുന്നതിന് ആവിശ്യപ്പെട്ടത്.

തുടര്‍ന്ന് അജിത് വിജിലന്‍സിന് പരാതി നല്‍കുകയായിരുന്നു. പോലീസ് പറഞ്ഞതനുസരിച്ച് അജിത് പണവുമായ് വില്ലേജ് ഓഫീസിര്‍ പറഞ്ഞ സ്ഥലത്ത് എത്തുകയും ചെയ്തു. ഇവിടെ വെച്ച് പണം നല്‍കുന്ന സമയം ആണ് സെയ്ദിനെ വിജിലന്‍സ് ഡിവൈഎസ്പി പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *