ഷാര്‍ജ: ചികില്‍സയ്ക്കായി നഗ്ന ഫോട്ടോ അയച്ച് കൊടുത്ത യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ശരീരവേദന മാറ്റാനുള്ള മരുന്ന് നല്‍കാനാണ് പ്രതി യുവതിയുടെ നഗ്ന ഫോട്ടോ ആവശ്യപ്പെട്ടത്. സഹപ്രവര്‍ത്തക പറഞ്ഞാണ് യുവതി പ്രതിയെ കുറിച്ച് അറിയുന്നത്. ചില ആയുര്‍വേദ മരുന്നുകള്‍ നല്കി ശരീരവേദന മാറ്റുന്ന ആളുണ്ടെന്ന് പറഞ്ഞ് പ്രതിയുടെ ഫോണ്‍ നമ്പര്‍ സഹപ്രവര്‍ത്തക നല്‍കുകയായിരുന്നു.
തുടര്‍ന്ന് യുവതി പ്രതിയെ ഫോണില്‍ ബന്ധപ്പെട്ടു. നഗ്നഫോട്ടോയും 10,000 ദിര്‍ഹവും അയച്ച് നല്‍കാനായിരുന്നു പ്രതി ആവശ്യപ്പെട്ടത്. വേദനയുള്ള ഭാഗം ഏതെന്ന് കണ്ടെത്താനാണ് നഗ്നഫോട്ടോ എന്നും പ്രതി യുവതിയോട് പറഞ്ഞു. ഫോട്ടോ അയച്ചുകൊടുത്ത ശേഷം പ്രതി 6000 ദിര്‍ഹം ആവശ്യപ്പെട്ടു. പിന്നീട് പല പ്രാവശ്യവും പ്രതി പണം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. പണം നല്‍കിയില്ലെങ്കില്‍ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.
