മൂന്നു പെങ്കുഞ്ഞുങ്ങളാണ് എനിക്ക് ഇതുങ്ങളെയും കൊണ്ട് ഞാന്‍ ഇനി എന്തു ചെയ്യും. ഞങ്ങള്‍ക്കു പോയി അവര്‍ക്ക് എന്നാ പോകാനാ. അവര്‍ ഗവണ്മെന്റിന്റെ ശമ്ബളം വാങ്ങിക്കുന്ന മനുഷ്യര്‍. കേട്ടു നില്ക്കുന്നവരുടെ നെഞ്ചു തകര്‍ക്കും മോളിയുടെ ഈ കരച്ചില്. നികുതി സ്വീകരിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു വില്ലേജ് ഓഫീസില്‍ തൂങ്ങി മരിച്ച കര്ഷകന് കോഴിക്കോട് ചക്കിട്ടാംപാറയിയെ കാവില്‍പുരയിടം വീട്ടില്‍ ജോയിയുടെ ഭാര്യ മോളിയുടെ ചോദ്യം മനസാക്ഷിയില്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങള്‍ക്കു നേരെയാണ്.
മൂന്നു പെണ്മക്കളെ ചേര്‍ത്തു പിടിച്ചുള്ള ആ അമ്മയുടെ കണ്ണീര് ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിരിക്കുകയാണ്്. പല രോഗങ്ങളുടെയും അടിമയായിരുന്നു ആ മനുഷ്യന്. വര്‍ഷങ്ങളായി ഞങ്ങള്‍ ഇതിനു പിറകെ നടക്കുന്നു. എല്ലാ രേഖയുമുണ്ട് സ്ഥലത്തിന്. എന്നു ചെന്നാലും ഒരു മാസം കഴിഞ്ഞ് വരാന്‍ പറയും. ആത്മഹത്യ ചെയ്യും എന്നു പറഞ്ഞ കത്ത് കൊടുത്തു.
ഇടയ്ക്ക് ഞാനും പോകുമായിരുന്നു. നിങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നത് ചെയ്തു തരാന്‍ ഞാന്‍ കാലുപിടിച്ചു പറഞ്ഞു. ഇന്നലെ പനിച്ചു കിടന്നതു കൊണ്ടാണു പോകാതിരുന്നത് എന്നു മോളി പറയുന്നു. സരീഷാണ് കൈക്കുലി ചോദിച്ചത്, വേറൊരു സണ്ണി എന്ന മനുഷ്യനുണ്ട് എപ്പം ചെന്നാലും പിന്നെവാ പിന്നെ വാ എന്നു മാത്രം പറയുമെന്നും മോളി പറയുന്നു.
