ന്യൂഡല്‍ഹി: എന്‍.കെ. പ്രേമചന്ദ്രന്‍ എംപിയെ മികച്ച പാര്‍ലമെന്റേറിയനായി തെരഞ്ഞെടുത്തു. ലോക്മത് മീഡിയ ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ ബെസ്റ്റ് പാര്‍ലമെന്റേറിയന്‍ ഓഫ് ദി ഇയര്‍2017 എന്ന ബഹുമതിയാണിത്.
മുന്‍ ലോക്‌സഭ സ്പീക്കര്‍ ശിവരാജ് പാട്ടീല്‍, മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, ലോക്‌സഭയില്‍ കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരത് യാദവ്, ലോക്മത് എഡിറ്റോറിയല്‍ ബോര്‍ഡ് ചെയര്‍മാനും മുന്‍ രാജ്യസഭാംഗവുമായ വിജയ് ദാര്‍ദ, മുന്‍ ലോക്‌സഭ സെക്രട്ടറി സുഭാഷ് കശ്യപ്, മാധ്യമ പ്രവര്‍ത്തകരായ രജത് ശര്‍മ, രാജ്ദീപ് സര്‍ദേശായി, ഹരീഷ് ഗുപ്ത എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പുരസ്‌കാരം പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന്റെ ആദ്യത്തെ ആഴ്ചയില്‍ ഡല്‍ഹിയിലെ ബാലയോഗി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്‌സഭ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിക്കും.
