കോഴിക്കോട്: പൊതുശത്രവായി മാറിക്കഴിഞ്ഞ സംഘപരിവാരിനെ നേരിയാന്‍ സിപിഎം കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് കെ സുധാകരന്‍. മുന്‍ മന്ത്രി അഡ്വ. എ. സുജനപാലിന്റെ ആറാം ചരമദിനത്തില്‍ ഡി.സി.സി സംഘടിപ്പിച്ച അനുസ്മരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ച കാലഘട്ടത്തില്‍ രാജ്യത്തെ ഒരു സി.പി.എം ഓഫിസ് പോലും ആക്രമിക്കാന്‍ സംഘ്പരിവാറിനോ മറ്റു സംഘടനകള്‍ക്കോ ധൈര്യമില്ലായിരുന്നുവെന്ന് സുധാകരന്‍ പറഞ്ഞു.
ആരാണ് യഥാര്‍ഥ ശത്രുവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുള്‍പ്പെടെ തിരിച്ചറിഞ്ഞിരിക്കുന്നു. ആ പൊതുശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ കേരളത്തിലെ സി.പി.എം നേതാക്കള് തയാറുണ്ടോ എന്ന് അദ്ദേഹം ചോദിച്ചു.
ബ്രണ്ണന്‍ കോളജില്‍ ആര്‍.എസ്.എസിന്റെ ഊരിപ്പിടിച്ച കഠാരികള്‍ക്കിടയിലൂടെ താന്‍ നടന്നുനീങ്ങിയെന്നാണ് പിണറായി വിജയന്‍ പ്രസംഗിച്ചത്. താനും ബ്രണ്ണന്‍ കോളജില്‍ പഠിച്ചിട്ടുണ്ട്. അന്നൊന്നും ആര്‍.എസ്.എസ് കമ്മിറ്റികള്‍ ആ ഭാഗത്തൊന്നും ഉണ്ടായിരുന്നില്ല. പിന്നെ ഏത് ആര്‍.എസ്.എസാണെന്ന് പിണറായിയെ കാണുമ്‌ബോള്‍ ചോദിക്കണം എന്നുണ്ട്. പേക്ഷ, അദ്ദേഹം കണ്ടാലും തന്നോട് മിണ്ടാറില്ലെന്ന് സുധാകരന് പറഞ്ഞു.
