അബുദാബി ലോകത്തിലെ മികച്ച രണ്ടാമത്തെ നഗരമെന്ന് ഇപ്‌സോസ് സിറ്റി ഇന്‍ഡക്‌സ് സര്‍വ്വേ

അബുദാബി: അബുദാബി ആഗോള വ്യാപകമായി ഇനി അറിയപ്പെടുക മികച്ച രണ്ടാമത്തെ നഗരമായിട്ടായിരിക്കും. ഇപ്‌സോസ് സിറ്റി ഇന്‍ഡക്‌സിന്റെ അഭിമുഖ സര്‍വേയിലൂടെയാണ് നഗരങ്ങളെ തിരഞ്ഞെടുത്തത്. ന്യൂയോര്‍ക്കാണ് ഒന്നാം സ്ഥാനത്തെത്തി നില്‍ക്കുന്നത്.

16 64 വയസ്സ് പ്രായക്കാരായ 18,000 പേരുമായി 26 രാജ്യങ്ങളിലായാണ് സര്‍വ്വേ നടത്തിയത്. 21 ശതമാനം പേരും വ്യാപാര വാണിജ്യ രംഗത്തെ മികച്ച നഗരമായി അബുദാബിയെ വിലയിരുത്തി. ടൂറിസം രംഗത്തെ മികവും ഇതിന് നിര്‍ണായകമായി. റിസര്‍ച്ച് പ്രഫഷനലുകളാണ് 1975ല്‍ ഫ്രാന്‍സില്‍ സ്ഥാപിതമായ ഇപ്‌സോസ് നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *