നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് അപ്പുണ്ണി ഹാജരാകില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള പോലീസിന്റെ നോട്ടീസ് കിട്ടിയിട്ടില്ലെന്നും അതിനാല്‍ അപ്പുണ്ണി ഹാജരാക്കില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അറിയിച്ചു.

അതേസമയം അപ്പുണ്ണി ഒളിവിലായതിനാലാണ് നോട്ടീസ് നല്‍കാന്‍ കഴിയാത്തതെന്നു പോലീസ് അറിയിച്ചു.

വെള്ളിയാഴ്ച ഒളിവിലിരിക്കുന്ന അപ്പുണ്ണി ചോദ്യം ചെയ്യലിന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. അപ്പുണ്ണി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയായിരുന്നു ഹൈക്കോടതി ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *