തിരുവനന്തുരത്ത് സിപിഎം ബിജെപി സംഘര്‍ഷം

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയുണ്ടായ ആക്രമണം സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖനെതിരെയുണ്ടായ വധശ്രമം ആണെന്ന് ബി.ജെ.പി. പനി ബാധിതനായി ആശുപത്രിയില്‍ കഴിഞ്ഞ കുമ്മനം തിരിച്ചെത്തിയ ദിവസം തന്നെ ആക്രമണത്തിന് തിരഞ്ഞെടുത്തത് സി.പിഎം സംസ്ഥാന നേതാക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാന കമ്മിറ്റി ഓഫീസിന് നേരെയ ആക്രമണമുണ്ടാകുന്നത്. സംസ്ഥാനത്ത് കലാപം അഴിച്ചു വിടാനുള്ള സി.പി.എമ്മിന്റെ ശ്രമമാണ് ഇതിന് പിന്നിലെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് ആരോപിച്ചു.

കഴിഞ്ഞ ദിവസം ആക്രമണമുണ്ടായ ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ പൊലീസിനെ നിയോഗിച്ചതും ഗൂഢാലോചനയുടെ ഭാഗമാണ്. അക്രമികള്‍ക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു പൊലീസുകാരനാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിന്റെ ഗേറ്റ് തുറന്ന് കൊടുത്തത്. അക്രമികള്‍ അഴിഞ്ഞാടിയിട്ടും അവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരന്‍ മാത്രമണ് എതിര്‍ക്കാന്‍ ശ്രമിച്ചത് മറ്റുള്ളവരെല്ലാം നോക്കി നില്‍ക്കുകയായിരുന്നു.

സംസ്ഥാ കമ്മിറ്റി ഓഫീസിന്റെ വാതില്‍ തുറക്കാന്‍ കഴിയാതിരുന്നത് കൊണ്ട് മാത്രമാണ് കുമ്മനത്തിന് അപകടമൊന്നും സംഭവിക്കാതിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *