മലയാളസര്‍വകലാശാല: ആദ്യഘട്ട ലിസ്റ്റിലുള്ളവര്‍ ആഗ. 8-നകം പ്രവേശനം നേടണം

മലപ്പുറം:  ലയാളസര്‍വകലാശാലയിലെ വിവിധ എം.എ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ആദ്യഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ ആഗസ്റ്റ് എട്ടിനകം പ്രവേശനം നേടേണ്ടതാണ്. ആഗസ്റ്റ് ഒമ്പതിന് രണ്ടാംഘട്ട അലോട്ട്‌മെന്റ് ആരംഭിക്കുന്നതോടെ ആദ്യ ലിസ്റ്റിലുള്ളവര്‍ക്ക് അവസരം നഷ്ടമാവും. www.malayalamuniverstiy.edu.in എന്ന വെബ് സൈറ്റില്‍ പ്രവേശന പരീക്ഷാഫലം പരിശോധിക്കാം.

ആഗസ്റ്റ് 17ന് ഒന്നാവര്‍ഷ ക്ലാസ്സുകള്‍ ആരംഭിക്കും. ബിരുദസര്‍ട്ടിഫിക്കറ്റിന്റെയും മാര്‍ക്ക് ലിസ്റ്റിന്റെയും അസ്സല്‍, ടി.സി, സ്വഭാവസര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി ബുക്ക്, ആധാര്‍ കാര്‍ഡിന്റെ കോപ്പി, രണ്ട് ഫോട്ടോ, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ പ്രവേശനസമയത്ത് ഹാജരാക്കേണ്ടതാണ്. സംവരണ സീറ്റില്‍ പ്രവേശനം നേടുന്നവര്‍ നോണ്‍-ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.

Leave a Reply

Your email address will not be published. Required fields are marked *