കോഴിക്കോട്: ഡോ. കെ.ടി റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചെന്ന പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നെന്ന് ബി.ജെ.പി ന്യൂനപക്ഷ സെല്ലിന്റെ ദേശീയ വൈസ് പ്രസിഡന്റ് അസ്‌ലം ഗുരുക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
തന്റെ പേരില്‍ നടന്നതെല്ലാം വ്യാജ പ്രചരണങ്ങളാണ്. കഴിഞ്ഞ മാസം 24ന് തെന്റ അടുത്ത സുഹൃത്തും വ്യസായിയുമായ റബീഉല്ലയുടെ വീട്ടിലെത്തിയത് അദ്ദേഹത്തെ സന്ദര്‍ശിക്കാനാണ്. കാസര്‍ഗോഡ് നിന്ന് കൊച്ചിയിലേക്ക് പോവുന്ന വഴിയാണ് അവിടെ പോകാമെന്ന് കരുതിയത്. കൂടെ കുറച്ച് സുഹൃത്തക്കളും ഗണ്‍മാനുമുണ്ടായിരുന്നു. എന്നാല്‍ അന്നത്തെ സംഭവം തന്നെ മോശകാരനാക്കി ചിത്രീകരിക്കുന്ന തരത്തിലാണ് മാധ്യമങ്ങളിലടക്കം പ്രചരിച്ചത്.
താനൊരു ബി.ജെ.പികാരനായതാണ് ഇത്തരമൊരു പ്രചാരണത്തിന്റെ പിന്നില്‍. അതിന് ഭരണ നേതൃത്വത്തിന്റെയും പൊലീസിന്റെയും ഒത്താശയുണ്ടായിട്ടുണ്ട്. ബി.ജെ.പിയില്‍ നിന്ന് തനിക്ക് എല്ലാവിധ പിന്തുണയുമുണ്ട്. ചെയ്യാത്ത കുറ്റത്തിനാണ് പൊലീസ് തനിക്കെതിരെ കേസെടുത്തത്. ഇതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സത്യം പുറത്തു വരുമെന്നു തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ 24ന് വീട്ടില്‍ അതിക്രമിച്ച് കയറി റബീഉല്ലയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന ഭാര്യയുടെ പരാതിയിലായിരുന്നു അസ്‌ലം ഗുരുക്കളടക്കം ഏഴു പേരെ പൊലീസ് അറസ്റ്റ് ചെയ്തത്. റിമാന്‍ഡിലായിരുന്ന പ്രതികള്‍ക്ക് രണ്ട് ദിവസം മുമ്പാണ് കോടതി ജാമ്യം അനുവദിച്ചത്.
