വിനായകന്റെ മരണം: ലോകായുക്ത അന്വേഷണം ആരംഭിച്ചു

തൃശൂര്‍: പൊലീസിന്റെ ക്രൂര പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസന്വേഷണം ലോകായുക്ത ഏറ്റെടുത്തു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറോടും വിനായകനോടൊപ്പം അറസ്റ്റ് ചെയ്ത സുഹൃത്ത് ശരത്തിനോടും ഹാജരാവാന്‍ ലോകായുക്ത നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ജൂലായ് 16,17 തീയതികളിലെ പാവറട്ടി സ്റ്റേഷനിലെ ജനറല്‍ ഡയറിയും ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ഇതിനിടെ വിനായകന്റെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തിനുള്ളില്‍ സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍ക്കും, എസ്.പിയ്ക്കും, ദേശീയ പട്ടികജാതി കമ്മീഷന്റെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് നടപടിയില്‍ കമ്മീഷന്‍ വിമര്‍ശനവും അതൃപ്തിയും രേഖപ്പെടുത്തി.

വിനായകന്റെ കേസ് പൊലീസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കുടുംബം ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് വിനായകന്റെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ കേസ് അട്ടിമറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *