ചിറ്റാര്‍; ഓണത്തെ വരവേല്‍ക്കാന്‍ ആങ്ങമൂഴിയില്‍ കുട്ടവഞ്ചികളും ഒരുങ്ങുന്നു. വ്യത്യസ്തമായ ഓണ പരിപാടികള്‍ സംഘടിപ്പിച്ച് ഒരാഴ്ചക്കാലം നീളുന്ന ആലോഷ പരിപാടിയാണ് ആങ്ങമൂഴി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ ഒരുക്കുന്നത്.
സീതത്തോട് ഗവി ജനകീയ ടൂറിസം പദ്ധതിയുടെ ഭാഗമായി നടക്കുന്ന ആങ്ങമൂഴി കുട്ടവഞ്ചി സവാരി കുറഞ്ഞ സമയം കൊണ്ട് സഞ്ചാരികള്‍ക്ക് പ്രിയമായി മാറിയിട്ടുണ്ട്. പൂര്‍ണമായി ജനകിയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ സ്വാഗതസംഘ രൂപീകരണം 16ന് പകല്‍ മൂന്നിന്് ആങ്ങമൂഴി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ ചേരും.
