മലപ്പുറം: വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അഡ്വ. യുഎ ലത്തീഫിനെയാണ് ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത്. ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ ഖാദര്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവരെ തള്ളിയാണ് കുഞ്ഞാലിക്കുട്ടിയുടെ വിശ്വസ്തനായ നേതാവിനെ ലീഗ് സ്ഥാനാര്‍ത്ഥിയാക്കിയത്.
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി അല്‍പ്പസമയത്തിനകം പ്രഖ്യാപിക്കും. പാണക്കാട് പാര്‍ലമെന്ററി പാര്‍ട്ടി യോഗം നടക്കുകയാണ്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നത്. സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ മുന്നിലുണ്ടായിരുന്ന ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഇന്നലെ പിന്മാറിയിരുന്നു.
അതിനിടെ കെഎന്‍എ ഖാദര്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടു. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും തന്നെ ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്നാണ് ഖാദര്‍ ആവശ്യപ്പെട്ടത്. തന്നെ ഒഴിവാക്കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പാര്‍ട്ടിയെടുക്കുന്ന തീരുമാനങ്ങള്‍ എന്താണേലും അത് അംഗീകരിച്ച് പോകുമെന്നും അദ്ദേഹം പറഞ്ഞു.
