കേരളാ ലൈവ് ദില്ലി : സറ്റാര്‍ട് അപ്പ് സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സൗഹൃദ നികുതി പദ്ധതിയുമായി ധനകാര്യമന്ത്രി അരുണ്‍ജയറ്റ്‌ലി. ലൈസന്‍സ് രാജിനും നിയന്ത്രണ പദ്ധതിക്കും ബദലായി കൂടുതല്‍ അയവു നല്‍കുന്ന പദ്ധതിയാണ് ധനകാര്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
പാര്‍ലിമെന്റില്‍ പാസ്സാക്കാനാവാത്തതുകാരണം മന്ത്രിസഭ ഉത്തരവിറക്കുന്നതായിരിക്കും പദ്ധതി. പുതിയ പദ്ധതി പ്രധാനമന്ത്രി പ്രഖ്യാപിച്ച ആഗോള സമ്പദ്‌രംഗം പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഇന്ത്യ നേട്ടംമുണ്ടാക്കുമെന്നാണ് ധനമന്ത്രി ദില്ലിയില്‍ പ്രഖ്യാപിച്ചത്.
മോദി സര്‍ക്കാര്‍ സമ്പദ്‌രംഗം ചലനാത്മകമാക്കിയില്ലെന്ന ആരോപണം ശക്തമായ പശ്ചാതലത്തിലാണ് ധനമന്ത്രി ശനിയാഴ്ച പുതിയ പദ്ധതിയുമായി രംഗത്തുവന്നത്. എന്നാല്‍ സൗഹൃതനികുതിയെന്ന പദ്ധതി നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ലെന്നാണ് വിധഗദര്‍ വിലയിരുത്തിയിക്കുന്നത്. ക്രുഡോയിലിന് ബാരലിന് 30 ഡോളറിന് താഴെ പോയ സാഹചര്യത്തില്‍ എണ്ണ വിലകുറക്കാത്തത് രാജ്യത്ത് യുക്തിപരമായ ചില ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.
ധനമന്ത്രിയുടെ പുതിയ വെളിപെടുത്തല്‍ ഇടതുസംഘനകളും പ്രതിപക്ഷവും എങ്ങനെയാണ് വിലയിരുത്തുകയെന്നത് കാത്തിരുന്നുകാണേണ്ടിവരും. പ്രത്യേകിച്ച് ബജറ്റിനും തൊട്ട് മുമ്പ് നികുതിയിളവ് നല്‍കുന്ന പ്രഖ്യാപനം അടിസ്ഥാനപരമായി പൊതുഖജനാവിന് നഷ്ടമുണ്ടായേക്കാവുന്ന സാഹചര്യമുണ്ട്.
