ചാലക്കുടി കൊലപാതകം: അഡ്വ. ഉദയഭാനു ഏഴാം പ്രതി

കൊച്ചി:  ചാലക്കുടി കൊലപാതക കേസില്‍ അഡ്വ. സിപി ഉദയഭാനു ഏഴാം പ്രതിയാണെന്ന് അന്വേഷണ സംഘം ഹൈക്കോടതിയില്‍. ഇതിന്റെ അടിസ്ഥാനത്തില്‍
മുന്‍കൂര്‍ നോട്ടിസ് നല്‍കി ഉദയഭാനുവിനെ ചോദ്യം ചെയ്യാന്‍ ഹൈക്കോടതി പൊലീസിന് അനുവാദം നല്‍കി.

മുദ്രവെച്ച കവറിലാണ് അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കവേയാണ് പ്രോസിക്യൂഷന്‍ അഭിഭാഷകനെ പ്രതി ചേര്‍ത്തതായി അറിയിച്ചത്. അതേസമയം മുന്‍കൂര്‍ ജാമ്യപേക്ഷ അടുത്താഴ്ച വീണ്ടും പരിഗണിക്കും.

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട സംഭവത്തില്‍ മകന്‍ അഖില്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് അഖില്‍ കോടതിയില്‍ ആവശ്യപ്പെട്ടു. മുഖ്യ സൂത്രധാരന്‍ ഉദയഭാനുവാണ്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അത് തെറ്റായ സന്ദേശമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ കക്ഷിചേരാന്‍ അനുമതി തേടിയാണ് അഖില്‍ കോടതിയെ സമീപിച്ചത്

Leave a Reply

Your email address will not be published. Required fields are marked *