തിരുവനന്തപുരം: മാര്‍ത്താണ്ഡം കായലിലെ തന്റെ പേഌട്ടുകള്‍ ഇനിയും മണ്ണിട്ട് നികത്തുമെന്ന് വെല്ലുവിളിച്ച മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി ശാസിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി നേരിട്ട് വിളിപ്പിച്ചാണ് തോമസ് ചാണ്ടിക്ക് താക്കീത് നല്‍കിയത്. ഇത്തരത്തിലുള്ള പ്രസ്താവന ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രസ്താവനയില്‍ തനിക്കുള്ള അതൃപ്തി മന്ത്രിയെ അറിയിക്കുകയും ചെയ്തു. ചാണ്ടിയുടെ പ്രസ്താവനയില്‍ സിപിഎം നേതൃത്വത്തിനും കടുത്ത രോഷമുണ്ട്. കഴിഞ്ഞ ദിവസം കുട്ടനാട്ടിലെ ജനജാഗ്രത യാത്രയുടെ സ്വീകരണ ചടങ്ങില്‍ തോമസ് ചാണ്ടി പ്രതിപക്ഷത്തെ വെലഌവിളിച്ചിരുന്നു. അന്വേഷണ സംഘത്തിന് തനിക്കെതിരേ ചെറുവിരല്‍ അനക്കാന്‍ കഴിയിലെഌന്ന് തോമസ് ചാണ്ടി വ്യക്തമാക്കുകയായിരുന്നു.
എന്നാല്‍ എല്‍ഡിഎഫ് യാത്ര നടത്തുന്നത് ആരെയും വെല്ലുവ ിളിക്കാന്‍ അല്ലെന്നായിരുന്നു കാനത്തിന്റെ നിലപാട്. ഇതിന് ശേഷം വൈകിട്ട് മാധ്യമങ്ങള്‍ സമീപിച്ചപ്പോഴാണ് മാര്‍ത്താണ്ഡം കായല്‍ ഇനിയും താന്‍ മണ്ണിട്ട് നികത്തുമെന്ന് മന്ത്രി വെല്ലുവിളിച്ചത്. 43 പേഌട്ടുകള്‍ തനിക്ക് അവിടെയുണ്ടെന്നും ഇതെല്ലാം ആവശ്യമെങ്കില്‍ മണ്ണിട്ട് നികത്തുമെന്നുമായിരുന്നു മന്ത്രിയുടെ വെല്ലുവിളി.
