കൊച്ചി. ഐഒസി പ്ലാന്റില്‍ മിന്നല്‍ പണിമുടക്ക്. ഐഒസി ചേളാരി പ്ലാന്റിലെ സ്ഥിരം ജീവനക്കാര്‍ അവരുടെ ദക്ഷിണമേഖല പ്രസിഡന്റായ ടി.എസ്.രംഗരാജന്റെ പിറന്നാള്‍
ആഘോഷം സംഘടിപ്പിക്കാന്‍ കഴിയാത്തതിലാണ് പണിമുടക്ക് നടത്തുന്നതെന്നാണ് സൂചന. ചേളാരി, ഉദയംപേരൂര്‍, പാരിപ്പള്ളി പ്ലാന്റുകളിലെ തൊഴിലാളികളാണ് പണിമ
ുടക്കുന്നത്. ഇതോടെ ഏജന്‍സികളിലേക്കുള്ള പാചകവാതക വിതരണം പൂര്‍ണമായും നിലച്ചു. ഇന്നലെ രാത്രി ഏഴേമുക്കാലോടെയാണ് പണിമുടക്കിലേക്കു നയിച്ച സംഭവമ
ുണ്ടായത്. ഐഒസി ചേളാരി പ്ലാന്റിലെ സ്ഥിരം ജീവനക്കാര്‍ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട് പഌന്റിനുള്ളില്‍ ബാനറുകളും കൊടി തോരണങ്ങളും വച്ചിരുന്നു.
എന്നാല്‍ പ്ലാന്റിനുള്ളില്‍ ഇവ സ്ഥാപിക്കാന്‍ പാടിലെഌന്ന് ആവശ്യപ്പെട്ട സിഐടിയു പ്രവര്‍ത്തകര്‍ അതെടുത്തു മാറ്റി. ഇതില്‍ പ്രതിഷേധിച്ചാണ് പ്ലാന്റിനുള്ളിലെ സ്ഥിരം ജ
ീവനക്കാര്‍ സമരം നടത്തുന്നത്. പ്ലാന്റിലെ ജീവനക്കാര്‍ സമരം തുടങ്ങിയതോടെ പാചകവാതക വിതരണം മുടങ്ങിയ നിലയിലാണ്. പ്ലാന്റിനുള്ളില്‍ യാതൊരു വിധ
ആഘോഷങ്ങളും പാടിലെഌന്ന് മുന്‍ തീരുമാനമുണ്ടായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സിഐടിയു പരിപാടിയെ എതിര്‍ത്തത്.
