ദിലീപിനെതിരായ കുറ്റപത്രം രണ്ട് ദിവസത്തിനകം

തിരുവനന്തപുരം. നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരായ കുറ്റപത്രം പൊലീസ് ഉടന്‍ സമര്‍പ്പിക്കും. രണ്ടു ദിവസത്തിനകം കുറ്റപത്രം നല്‍കാന്‍ കഴിയ ുമെന്നാണു കരുതുന്നതെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്‌റ പരിശോധിച്ചു വരികയാണ്.

ഗൂഢാലോചനയാണു ദിലീപിനെതിരായ കുറ്റം. സംഭവവുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാല്‍ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നും ബെഹ്‌റ പറഞ്ഞു.

പൊലീസിനു നല്‍കിയ മൊഴി ചില സാകഷികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞിരുന്നു. അതാണ് അന്വേഷണസംഘത്തെ വട്ടം കറക്കുന്നത്. ഇതില്‍ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം നല്‍കുക.

Leave a Reply

Your email address will not be published. Required fields are marked *