ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യ ‘ഇലക്ട്രിക്’ സ്‌കൂള്‍ ബസ് ദുബായ്ക്ക് സ്വന്തമാകുന്നു

ദുബായ്: ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആദ്യത്തെ ഇലക്ട്രിക് സ്‌കൂള്‍ ബസ് ദുബായില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്നു.

എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് പുറത്തിറക്കുന്ന ബസിന്റെ അവസാനഘട്ട പരീക്ഷണ പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. യു.എ.ഇ. അനുശാസിക്കുന്ന സ്‌കൂള്‍ ബസുകള്‍ക്കുള്ള എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചുകൊണ്ടാണ് ബസ് നിര്‍മിച്ചിരിക്കുന്നത്.

45 സീറ്റുള്ള ബസ് നിര്‍മ്മിച്ചിരിക്കുന്നത് ഷാങ്ഹായി സണ്‍വിന്‍ ബസ് കോര്‍പ്പറേഷനാണ് ബസ് ചാര്‍ജ് ചെയ്യേണ്ട രണ്ടു പവര്‍ സ്റ്റേഷനുകളും പണിയുമെന്ന് എമിറേറ്റ്‌സ് ട്രാന്‍സ്‌പോര്‍ട്ട് ജി.എം. മുഹമ്മദ് അബ്ദുല്ല അല്‍ ജര്‍മാന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *