പുല്‍വാമ (ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസറിന്റെ അനന്തിരവന് തല്‍ഹാ റാഷിദിനെ സൈന്യം വധിച്ചു. ഇയാളെ കൂടാതെ രണ്ടു തീവ്രവാദികളെയും സൈന്യം വധിച്ചിട്ടുണ്ട്.
ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടു. പ്രദേശവാസികളില്‍ ഒരാള്‍ക്ക് വെടിവെപ്പിനിടെ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രിയില്‍ പുല്‍വാമ ജില്ലയിലെ അഗ് ലാര്‍ കാന്തിയിലായിരുന്നു സംഭവം.
രണ്ട് എ.കെ 47 തോക്കുകളും പിസ്റ്റളും സംഭവ സ്ഥലത്ത് നിന്നും സേന പിടിച്ചെടുത്തു. പ്രദേശത്ത് കേന്ദ്ര പൊലീസ് സേനയുടെ 182, 183 ബറ്റാലിയനുകളും 44 രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പൊലീസും ഭീകരര്‍ക്കായി സംയുക്ത തിരച്ചില്‍ തുടരുകയാണ്.
ഞായറാഴ്ച പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തതും ഇതേ ഭീകരര്‍ തന്നെയാണെന്ന് റിപ്പോര്‍ട്ട്. ഈ സംഭവത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടിരുന്നു.
