കോഴിക്കോട് ; കോഴിക്കോടിലേക്ക് കടത്തികൊണ്ട് വന്ന കുഴല്‍പ്പണം പിടികൂടി. 99 ലക്ഷം രൂപയുടെ കള്ളപ്പണമാണ് കോഴിക്കോട് പോലീസ് പിടികൂടിയത്. മലപ്പുറം മോങ്ങം സ്വദേശി ഷംസുദീന്‍, മൊറയൂര്‍ സ്വദേശി സല്മാന് എന്നിവരെ സംഭവവുമായി ബന്ധപെട്ടു പോലീസ് അറസ്റ്റ് ചെയ്തു.
പണത്തിന്റെ ഉറവിടമേത് ആര്‍ക്ക് വേണ്ടിയാണ് കടത്തിയത് തുടങ്ങിയവയെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണെന്ന് പോലീസ് പറഞ്ഞു.
