മലപ്പുറം: അഞ്ചു കിലോ കഞ്ചാവുമായി ഒറീസ സ്വദേശിയെ എക്ലൈസ് നാര്‍കോട്ടിക് സ്‌പെഷ്യന്‍ സംഘം അറസ്റ്റു ചെയ്തു. മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍കോട്ടിക് സ്‌പെഷ്യല്‍ ടീം വേങ്ങര തീണ്ടേക്കാട് നടത്തിയ പരിശോധനയിലാണ് ഒറീസ കൊറാവുഡ് ജി്ല്ലക്കാരനായ രാമകൃഷ്ണ ഹരിജന്‍ പിടിയിലായത്. കഞ്ചാവ് മൊത്ത വിതരണക്കാരനാണ് രാമകൃഷ്ണനെന്ന് അന്വേഷണ സംഘം പറഞ്ഞു. രണ്ടു ഗ്രാം കഞ്ചാവ് 200 രൂപക്ക് സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്താറുണ്ടന്ന് ഇയാല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഒറീസയില്‍ നിന്നും ഒരു കിലോ കഞ്ചാവ് 3000 രൂപക്ക് വാങ്ങി 30,000 മുതല്‍ 40000 രൂപക്ക് വരെയാണ് വില്‍പ്പന നടത്തുന്നത്. കേരളത്തില്‍ കൂലിപ്പണിക്കെത്തിയ പ്രതി ഇപ്പോള്‍ കഞ്ചാവു വില്‍പ്പനക്കാരനാണ്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പ്രിവന്റീവ് ഓപീസര്‍മാരായ മുഹമ്മദ് മുസ്തഫ, ഹരിദാസന്‍, മുരളി , എക്‌സൈസ് ഓഫീസര്‍മാരായ പ്രഭാകരന്‍ പളളത്ത്, പി സഫാറലി പൂവ്വക്കാട് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
