ഇനി പുതിയ കാലത്തിന്റെ തുടക്കമെന്ന് മന്‍മോഹന്‍ സിങ്

ദില്ലി: രാഹുല്‍ ഗാന്ധിയ്ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയെ ഉയരത്തില്‍ എത്തിക്കാന്‍ കഴിയുമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേറ്റ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ദിനമാണിത്. മാറ്റത്തിന് വഴിതെളിക്കാന്‍ രാഹുലിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ സോണിയ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന കാലം ചരിത്രനേട്ടങ്ങളുടേതായിരുന്നു. പത്തുവര്‍ഷത്തെ ഭരണത്തില്‍ രാജ്യത്തെ റെക്കോര്‍ഡ് വളര്‍ച്ചയിലെത്തിച്ചുവെന്നും മന്‍മോഹന്‍ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ പതിനേഴാമത് പ്രസിഡന്റായാണ് രാഹുല്‍ ഗാന്ധി ചുമതലയേറ്റത്.

രാജീവ് ഗാന്ധിയുടെ മരണത്തിനു ശേഷമാണ് കോണ്‍ഗ്രസ് അധൃക്ഷസ്ഥാനം സോണിയ ഗാന്ധി ഏറ്റെടുക്കുന്നത്. നിരന്തരമുള്ള സമ്മര്‍ദ്ദത്തിനൊടുവില്‍ 1998 ല്‍ സോണിയ രാഷ്ട്രയത്തില്‍ പ്രവേശിക്കുന്നത്. 1999ലെ പാര്‍ലെമെന്റ് തിരഞ്ഞെടുപ്പിലൂടെ സോണിയ പതിമൂന്നാം ലോക്‌സഭയിലെ പ്രതിപക്ഷനേതാവായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ജനിക്കാത്ത സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കന്‍ കഴിയില്ലെന്നു മുതിര്‍ന്ന നേതാക്കള്‍ ഉന്നയിച്ചപ്പോള്‍ തന്റെ നേതൃസ്ഥാനം രാജിവയ്ക്കാന്‍ സോണിയ തയ്യാറായിരുന്നു . പ്രധാനമന്ത്രിയാകാനുള്ള അവസരം വേണ്ടന്ന് വച്ച് ഡോ. മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കിയത് സോണിയാ ഗാന്ധിയുടെ കോണ്‍ഗ്രസിന്റേയും ചരിത്രത്തിലെ മറ്റൊരു പൊന്‍ തൂവലായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *