14 കാരനുമായി സ്‌കൂളില്‍ ലൈംഗിക ബന്ധവും ഓറല്‍ സെക്‌സും: അധ്യാപിക അറസ്റ്റില്‍

ഒഹിയോ: 14 കാരനായ വിദ്യാര്‍ത്ഥിയുമായി സ്‌കൂളില്‍ വച്ച് തുടര്‍ച്ചായി ലൈംഗിക ബന്ധം പുലര്‍ത്തിയ മിഡില്‍ സ്‌കൂള്‍ അധ്യാപിക അമേരിക്കയിലെ ഒഹിയോയില്‍ അറസ്റ്റിലായി. ജസിക്ക ലാങ്‌ഫോര്‍ഡ് എന്ന 32 കാരിയാണ് അറസ്റ്റിലായത്. നവംബര്‍ 12 ന് കോടതിയില്‍ ഹാജരായ ഇവര്‍ കുറ്റക്കാരിയല്ലെന്ന് വാദിച്ചു.

സെന്റര്‍വില്ലയില്‍ നിന്നുള്ള വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമായ ജസിക്ക മിയാമിസ്ബര്‍ഗിലെ ഒരു മിഡില്‍ സ്‌കൂളില്‍ 9 വര്‍ഷമായി ഗണിത അധ്യാപികയായിരുന്നു. മെയില്‍ വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട ലൈംഗിക ആരോപണങ്ങളെ തുടര്‍ന്നാണ് ഇവര്‍ രാജിവച്ചത്.

ജസിക്ക കൗമാരക്കരാനായ വിദ്യാര്‍ത്ഥിയില്‍ രണ്ട് തവണ ഓറല്‍ സെക്‌സ് ചെയ്തതായും രണ്ട് തവണ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഓറല്‍ സെക്‌സ് സ്വീകരിച്ചതായും രണ്ട് തവണ ഇരുവരും ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെട്ടതായും കോടതി രേഖകള്‍ പറയുന്നു.

മേയ് 23 നാണ് അധ്യാപികയും വിദ്യാര്‍ത്ഥിയും തമ്മില്‍ സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് കരുതുന്നതെന്നും കോടതി രേഖകള്‍ പറയുന്നു. കഴിഞ്ഞമാസം കുറ്റംചുമത്തിയ ശേഷം അധ്യാപികയെ കോടതി സ്വജാമ്യത്തില്‍ വിട്ടയച്ചിരുന്നു.

ഒരു പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലൈംഗിക ചൂഷണം ചെയ്തതിലൂടെ അധ്യാപിക, ആ സ്ഥാനത്തിന്റെ വിശ്വാസ്യതയും ഗൗരവവും കളങ്കപ്പെടുത്തിയെന്ന് മോണ്ട്‌ഗോമെറി കൌണ്ടി പ്രോസിക്യൂട്ടര്‍ മാറ്റ് ഹെക്ക് ജൂനിയര്‍ പറഞ്ഞു. 7 വര്‍ഷം മുമ്പാണ് ജസിക്ക വിവാഹിതയായത്. ദമ്പതികള്‍ക്ക് നാല് വയസുള്ള ഒരു മകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *