ദിലീപിന് ജയിലില്‍ ചട്ടവിരുദ്ധമായി സന്ദര്‍ശകരെ അനുവദിച്ചതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: യുവനടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജയിലില്‍ കഴിയവെ ചട്ടവിരുദ്ധമായി സന്ദര്‍ശകരെ അനുവദിച്ചതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്.

ആലുവ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാനാണ് കോടതി അറിയിച്ചിരിക്കുന്നത്.

തൃശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ആലുവ സബ് ജയില്‍ സൂപ്രണ്ട് ബാബുരാജ് ഉള്‍പ്പെടെയുള്ള ജയില്‍ ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍ കഴിയവെ ദിലീപിന് ചട്ടവിരുദ്ധമായി സന്ദര്‍ശകരെ അനുവദിച്ചെന്ന പരാതിയിലാണ് കോടതി നടപടി.

Leave a Reply

Your email address will not be published. Required fields are marked *