മനാമ : ബഹ്റൈനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തളര്‍ന്നുവീണ് ബോധം നഷ്ടപ്പെട്ട് ചികില്‍സയിലായിരുന്ന കാസര്‍കോട് തിരുത്തി സ്വദേശി ഹാരിസ് മുഹമ്മദ് (32) ആണ് മരിച്ചത്. ആറു മാസം മുന്‍പ് ആയിരുന്നു സംഭവം. ശുദ്ധജല വിതരണവുമായി ബന്ധപ്പെട്ട ജോലിയിലായിരുന്ന ഹാരിസ് റോഡരികില്‍ തളര്‍ന്നു വീണു. ഉടന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ പ്രവേശിപിച്ചെങ്കിലും കഴിഞ്ഞ ആറു മാസമായി ശരീരം തളര്‍ന്ന് ബോധമില്ലാത്ത അവസ്ഥയിലായിരുന്ന ഹാരിസിന് ഒടുവില്‍ മരണത്തിനു കീഴടങ്ങേണ്ടി വന്നു.
മൃതദേഹം നാട്ടിലേക്ക് അയയ്ക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതായി കെഎംസിസി വൃത്തങ്ങള്‍ അറിയിച്ചു. പിതാവ് അബ്ദുള്‍ ഖാദര്‍, മാതാവ് സാറ, ഭാര്യ റംസീന, നാലുമാസം പ്രായമുള്ള മകന്.
