ദില്ലി: ദൂരദര്‍ശനെതിരെ വിമര്‍ശനവുമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമാന്‍. ത്യാഗരാജ കീര്‍ത്തനം മുറിച്ച് പരസ്യ സംപ്രേഷണം ചെയ്തതിനാണ് ദൂരദര്‍ശനെ മന്ത്രി ശകാരിച്ചത്. തിരുവായൂര്‍ ത്യാഗരാജ സംഗീതോത്സവത്തിന്റെ ഭാഗമായി നടന്ന തത്സമയ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു സംഭവം. ചിന്താശുന്യമായ നടപടിയെന്നായിരുന്നു മന്ത്രി ഇതിനെ കുറിച്ച് പ്രതികരിച്ചത്. പഞ്ചരത്‌ന കൂര്‍ത്തനം പാടി പരിപാടി അവസാനിപ്പിക്കാന്‍ കാത്തിരിക്കവെയാണ് സംഭവം നടന്നത്.
മന്ത്രിയുടെ ശകാരത്തിനു പിന്നാലെ സംഭവത്തിന് മറുപടിയുമായി പ്രസാദ്ഭാരതി സിഇഒ എസഎശ് വെമ്ബട്ടി രംഗത്തെത്തിയിരുന്നു. നിര്‍ഭാഗ്യകരമായ സംഭവമാണ് നടന്നതെന്നും കുറ്റക്കാര്‍ക്കെതിരെ ഉടന്‍ തന്നെ നടപടിയെടുക്കുമെന്നു വെമ്ബട്ടി അറിയിച്ചു. ഇതോടെ മന്ത്രി അയയുകയായിരുന്നു.
സംഗീത പരിപാടി ലൈവ് സംപ്രേഷണം ചെയ്ത ദൂരദര്‍ശനെ മന്ത്രി മന്ത്രി നിര്‍മ്മല സീതാരാമാന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിലുള്ള സംഗീത പരിപാടി യുവ സംഗീത പ്രേമികള്‍ക്ക് പ്രചോദനമാകുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. തിരുവായൂരില്‍ ജനുവരി മുതല്‍ ഫെബ്രുവരിവരെയാണ് ത്യാഗരാജ സംഗീതോത്സവം നടക്കുന്നത്. സംഗീതജ്ഞനുമായ ത്യാഗരാജ സ്വാമികളെ ആദരിക്കുന്ന പരിപാടിയാണിത്. എല്ലാവര്‍ഷവും രാജ്യത്തിന്റെ വിവിധഭാഗത്തുള്ള പ്രശസ്ത സംഗീതജ്ഞരാണ് സംഗീത പരിപാടിയില്‍ പങ്കെടുക്കുന്നത്.
