സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കിരീടം വീണ്ടും കോഴിക്കോട്ടേക്ക്. പാലക്കാട് ജില്ല ഉയര്‍ത്തിയ ശക്തമായ വെല്ലുവിളി മറികടന്നാണ് കലാ കിരീടത്തില്‍ കോഴിക്കോട് ജില്ല മുത്തമിട്ടത്.
895 പോയിന്‍റ് സ്വന്തമാക്കിയാണ് കലോത്സവ കിരീടം കോഴിക്കോട് നിലനിര്‍ത്തിയത്. പാലക്കാട് ജില്ലയ്ക്ക് 893 പോയിന്‍റാണ് സ്വന്തമാക്കിയത്.
