യുഎസ്: അമേരിക്കയുടെ പുതുക്കിയ യാത്ര നിര്‍ദ്ദേശങ്ങളില്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യരുതെന്ന് കര്‍ശനമായ താക്കീത്. കുറ്റകൃത്യങ്ങളും,ഭീകരവാദവും ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരികയാണെന്നും, അതിനാല്‍ ഇന്ത്യയിലേക്ക് പോകുന്ന വിനോദ സഞ്ചാരികള്‍ ജാഗ്രത പാലിക്കണമെന്നാണ് അമേരിക്കയുടെ വിദേശകാര്യമന്ത്രാലയും നല്‍കുന്ന നിര്‍ദ്ദേശം.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാകുന്ന പശ്ചാത്തലത്തിലാണ് ഇത്തരം ഒരു തീരുമാനം കൈകൊണ്ടിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. വിനോദസഞ്ചാരികള്‍ ഏറെ എത്തുന്ന പ്രദേശങ്ങളിലും സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടാകുന്ന പ്രവണതയും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനാല്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് ഇന്ത്യയിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം.ലഡാക്കിലും, ലെയിലും ഒഴികെ ജമ്മുകശ്മീരില്‍ ഒരിടത്തും അമേരിക്കന്‍ പൗരന്മാര്‍ പോകാന്‍ പാടില്ല. ഭീകരാക്രമണം നടക്കുന്ന ഇന്ത്യ പാകിസ്ഥാന്‍ ബോര്‍ഡര്‍ സഞ്ചാരികള്‍ സന്ദര്‍ശിക്കരുതെന്നും നിര്‍ദ്ദേശ പട്ടികയില്‍ പറയുന്നു.