കണ്ണൂരില്‍ സിപിഐഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്തു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം. മട്ടന്നൂര്‍ നടുവനാട് സിപിഐഎം ബ്രാഞ്ച് കമ്മറ്റി ഓഫീസിന് നേരെ ആക്രമണമുണ്ടായി. ഓഫിസിന്റെ ജനാലകളും കമ്ബ്യൂട്ടറും അടിച്ച് തകര്‍ത്തു. പൊലിസുകാര്‍ക്ക് നേരെയും ബോംബേറുണ്ടായി. ആര്‍എസ്എസ് ആണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ച് സിപിഐഎം പ്രദേശത്ത് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

 

 

ഇന്നലെ രാത്രി തലശ്ശേരി മാക്കുനിയില്‍ കോണ്‍ഗ്രസ്സ് മണ്ഡലം സെക്രട്ടറിക്ക് നേരെ അക്രമണം ഉണ്ടായിരുന്നു. പന്ന്യന്നൂര്‍ മണ്ഡലം സെക്രട്ടറി സരീഷ് കുമാറിനെ ആണ് ആക്രമിച്ചത്. ഇരുകാലുകള്‍ക്കും ഇരുമ്ബ് വടി കൊണ്ട് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരീഷിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനാക്കി.

Leave a Reply

Your email address will not be published. Required fields are marked *