തായ്‌വാനില്‍ 6.4 തീവ്രതയുള്ള ഭൂചലനം; രണ്ട് പേര്‍ മരിച്ചു; വന്‍ നാശനഷ്ടം

തായ്പേയ്: തായ്വാനിന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 തീവ്രതയുള്ള ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഹോട്ടലുകള്‍ ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു.

തുറമുഖ നഗരമായ ഹുവാലിയനിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി വില്യം ലായ് പറഞ്ഞു. 114 പേര്‍ക്ക് ഇവിടെ പരുക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. കെട്ടിടങ്ങളും റോഡുകളും തകര്‍ന്ന നിലയിലാണ്്. നിരവധി പേര്‍ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് നഗരം കൂടിയാണിവിടം.

Leave a Reply

Your email address will not be published. Required fields are marked *