കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചുമതലയേറ്റു

കേരള ഹൈക്കോടതിയുടെ 34ാം മത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലി കൊടുത്തു.

17 വര്‍ഷത്തിന് ശേഷമാണ് ഒരു മലയാളി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റത്. ജസ്റ്റിസ് നവനീതി പ്രസാദ് സിങ്ങിന്റെ കാലാവധി പൂര്‍ത്തിയായതിന് ശേഷം 2017 നവംബര്‍ ആറുമുതല്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. കാഞ്ഞിപ്പള്ളി സ്വദേശിയായ ആന്റണി ഡൊമിനിക് 1981ലാണ് ആഭിഭാഷക ജീവിതമാരംഭിച്ചത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ എ.കെ ബാലന്‍, തോമസ് ഐസക്, മാത്യു ടി.തോമസ് മുന്‍ നിയമമന്ത്രിമാരായ കെ.എം മാണി. എം വിജയകുമാര്‍, മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *